JANAM TV - Your Window to the World As It Is - News

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താമെന്ന് ഇന്ദിരയ്ക്ക് അറിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി പ്രണബ് മുഖര്‍ജി

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താമെന്ന് ഇന്ദിരയ്ക് അറിയില്ലായിരുന്നു- പറഞ്ഞത് സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ; വെളിപ്പെടുത്തലുമായി പ്രണബ് മുഖര്‍ജി

ഇന്ത്യന്‍ ഭരണഘടനയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താമെന്ന വ്യവസ്ഥയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് അറിയില്ലായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ 79ാം പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ 'ദി ഡ്രമാറ്റിക്ക് ഡിക്കേഡ്: ഇന്ദിരാഗാന്ധി ഇയേഴ്‌സ് ' എന്ന പുസ്തകത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറയുന്നത്. ആഭ്യന്തര സുരക്ഷയെ മുന്‍നിര്‍ത്തി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന കാര്യം ഇന്ദിരാഗാന്ധിയെ ബോധ്യപ്പെടുത്തിയത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥ് ശങ്കര്‍ റെ ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

'രാഷ്ട്രപതിയെ കാണാന്‍ തന്നെ അനുഗമിക്കാന്‍ ഇന്ദിരാഗാന്ധി സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയോട് ആവശ്യപ്പെട്ടു. ഭരണഘടനയിലെ യഥാര്‍ത്ഥ വാക്കുകള്‍ എന്താണെന്ന് രാഷ്ട്രപതി സിദ്ധാര്‍ത്ഥ് ശങ്കര്‍ റെയോട് ചോദിച്ചു. അതിനുശേഷം ശുപാര്‍ശ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.'
 

അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്ന സംഭവമായി കാണുന്ന പ്രണാബ് മുഖര്‍ജി അതിന്റെ നേട്ടങ്ങളും എണ്ണി പറയുന്നുണ്ട്. പൊതുജീവിത്തിലെ അച്ചടക്കം, സാമ്പത്തിക വളര്‍ച്ച, നാണയപ്പെരുപ്പത്തിലുണ്ടായ കുറവ്, വികസനത്തിന് പണം കൂടുതല്‍ ചിലവഴിക്കാന്‍ കഴിഞ്ഞത് എന്നിങ്ങനെയുള്ളവയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥയുടെ നേട്ടങ്ങളായി പറയുന്നത്.

അടിയന്തരാവസ്ഥകാലത്തെ മര്‍ദ്ദനങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച് ഷാ കമ്മീഷനുമുന്നില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍റെ നിലപാട് മാറ്റുകയും ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്തുകയുമായിരുന്നു. ഷാ കമ്മീഷനുമുന്നില്‍ ഇന്ദിരാഗാന്ധിയും സിദ്ധാര്‍ത്ഥ് ശങ്കര്‍ റെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും പ്രണബ് മുഖര്‍ജി പറയുന്നുണ്ട്. ഇന്ദിരാഗാന്ധിയെ തള്ളി പറഞ്ഞതിനുശേഷം സിദ്ധാര്‍ത്ഥ് ശങ്കര്‍ റെ, അവിടെ ഉണ്ടായിരുന്ന ഇന്ദിരാഗാന്ധിയുടെ അടുത്ത് പോയി. പ്രണാബ് മുഖര്‍ജി തുടരുന്നു'  ചുവപ്പ് സാരിയുടത്തായിരുന്നു ഇന്ദിര കമ്മീഷന്‍ ഹാളില്‍ വന്നത്. സിദ്ധാര്‍ത്ഥ് ശങ്കര്‍ റെ അവരുടെ അടുത്തേക്ക് പോയി, നിങ്ങള്‍ ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു.. എന്ന് പറഞ്ഞു. നിങ്ങള്‍ ഇത്രയേറും ശ്രമിച്ചിട്ടുപോലും" എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടിയെന്ന് പ്രണാബ് മുഖര്‍ജി പറയുന്നു.

No comments:

Post a Comment