JANAM TV - Your Window to the World As It Is - News

അടിയന്തരാവസ്ഥ :യു.പി.എ സര്‍ക്കാര്‍ മറച്ചുവച്ച രേഖകള്‍ പുറത്ത്




അടിയന്തരാവസ്ഥ :യു.പി.എ സര്‍ക്കാര്‍ മറച്ചുവച്ച രേഖകള്‍ പുറത്ത്


ഇന്ത്യന്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി രാജ്യത്ത് കറുത്ത ദിനങ്ങള്‍ നല്‍കി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സംബന്ധിച്ച രേഖകള്‍ പുറത്ത്.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകളാണ് ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടുള്ളത്.കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് പല തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് അടിയന്തരാവസ്ഥ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദാണ് ഇന്ത്യന്‍ ഭരണഘടനയുടെ 352-)o വകുപ്പ് അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.1975 മുതല്‍ 77 വരെ നിലനിന്ന അടിയന്തരാവസ്ഥ രാജ്യത്ത് സമാനതകളില്ലാത്ത ഏകാധിപത്യതിന്‍റെയും പൊലിസ്-ഭരണകൂട പീഡനങ്ങളുടേതുമായിരുന്നു.മന്ത്രിസഭാ തീരുമാനമില്ലാതെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം.അടിയന്തരാവസ്ഥ വിജ്ഞാപനം സംബന്ധിച്ച രേഖകള്‍ പുരാരേഖ വകുപ്പിന്‍റെ കൈവശമാണ് തുടങ്ങി പല കാരണങ്ങള്‍ നിരത്തിയാണ് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി ബിനു ആവശ്യപ്പെട്ട രേഖകള്‍ യു.പി.എ ഭരണകാലത്ത് നല്‍കാതിരുന്നത്.കേന്ദ്രത്തില്‍ പുതിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ കാലതാമസമില്ലാതെ ലഭിച്ചു.

No comments:

Post a Comment